ബൈക്കിലെത്തിയ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞ് എട്ടു ലക്ഷം രൂപ കവർന്നു

താമരശ്ശേരി: ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിൻ്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് പണം തട്ടി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ താമരശ്ശേരിക്കടുത്ത് ഓടക്കുന്ന്-ചെമ്പ്ര റോഡിലാണ് സംഭവം.
കൊടുവള്ളി ഭാഗത്തുനിന്നു യുവാവ് ബൈക്കില്‍ വരുമ്പോള്‍ പിന്തുടര്ന്നെത്തിയ സംഘം മുളകുപൊടി എറിഞ്ഞ ശേഷം ബൈക്ക് ചവിട്ടിവീഴ്ത്തി മടിയില്‍നിന്ന് എട്ടു ലക്ഷം രൂപ കവരുകയായിരുന്നുവെന്ന് ഇരയായ ആള് പറഞ്ഞു.

ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടുമ്പോഴേക്കും ഇരുവരും ചെമ്പ്ര-ഈര്‍പ്പോണ വഴി രക്ഷപ്പെട്ടു. കുഴല്‍പണ ഇടപാടുകാരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

