പൂക്കാട് കലാലയം കളി ആട്ടം ജൂൺ രണ്ടാം വാരത്തിൽ
കൊയിലാണ്ടി: പൂക്കാട് കലാലയം കളി ആട്ടം ജൂൺ രണ്ടാം വാരത്തിൽ നടക്കും കോവിഡ് അടച്ചു പൂട്ടലിൻ്റ മരവിപ്പിനോട് വിട പറഞ്ഞ് കുട്ടികൾക്കായി ആട്ടവും പാട്ടും നാടകവുമൊരുക്കി പൂക്കാട് കലാലയം. ഏഴാമത് ‘കളി ആട്ടം’ ജൂൺ രണ്ടാം വാരത്തിൽ നടത്താൻ ഞായറാഴ്ച ചേർന്ന സ്വാഗത സംഘ യോഗം തീരുമാനിച്ചു. പ്രശസ്ത നാടക പ്രർത്തകരായ മനോജ് നാരായണനും എ അബൂബക്കറുമാണ് ഇത്തവണയും കളി ആട്ടത്തിന് നേതൃത്വം നൽകുക. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കളി ആട്ടത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവും. ഇതിനായി ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.

കളി ആട്ടത്തോടനുബന്ധിച്ചു നടക്കുന്ന നാടകോത്സവത്തിൽ ലോകോത്തര നാടകങ്ങൾ പ്രേക്ഷകർക്ക് മുമ്പിലെത്തും. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കെ ടി രാധാകൃഷ്ണൻ, വിൽസൺ സാമുവൽ, സുരേഷ് ശ്രീസ്ഥ, കോഴിക്കോട് ശിവരാമൻ, ഉമേഷ് കൊല്ലം, മനോജ് നാരായണൻ, എ അബൂബക്കർ, എം നാരായണൻ, ഷാജി കൊയിലാണ്ടി, സുനിൽ സുഗത, വിനോദ് മേക്കോത്ത് മുതലായവർ സംസാരിച്ചു. കെ. ടി രാധാകഷണൻ ചെയർമാനും കാശി പൂക്കാട് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കലാലയം പ്രസിഡണ്ട് യു കെ രാഘവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ സ്വാഗതവും ശിവദാസ് കാരോളി നന്ദിയും പറഞ്ഞു.

റജിസ്ട്രേഷനും വിശദാംശങ്ങൾക്കുമായി 9446732728, 9495694582, 9446068788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


