KOYILANDY DIARY.COM

The Perfect News Portal

പി.ടി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: പ്രമുഖ കോൺഗ്രസ്സ് നേതാവും എം.എൽ.എയും. മുൻ എം.പിയുമായി പി.ടി. തോമസിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വ കഷിയോഗം അനുശോചിച്ചു. സംശുദ്ധവും, സത്യസന്ധവുമായ പൊതു ജീവിതത്തിലൂടെ ജനമനസ്സിൽ ചേക്കേറിയ പി.ടി.തോമസ് നെഹ്റുവിയൻ കാഴ്ചപ്പാടിനെ പിൻതുടർന്ന് മതേതരത്വവും നാരായണ ഗുരുദേവന്റെ മാനവിക ദർശനവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു. അക്ഷരങ്ങളേയും, പുസ്തകങ്ങളേയും സ്നേഹിച്ചിരുന്ന രാഷ്ട്രീയനായകൻ, ജീവിതത്തിലും മരണത്തിലും ആശയാധിഷ്ഠിതമായ നിലപാടുകൊണ്ട് വേറിട്ട വ്യക്തിത്വം ഉയർത്തിപ്പിടിച്ച പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പി.ടി.യെ കേരളം എക്കാലവും ഓർക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. വി.വി. സുധാകരൻ, സി.വി.ബാലകൃഷ്ണൻ , Ek. അജിത്ത്, കെ വി സുരേഷ്, KTM കോയ, സി.സത്യചന്ദ്രൻ വി.ടി. സുരേന്ദ്രൻ,എൻ.വി.ബാലകൃഷ്ണൻ , റഷീദ് പുളിയഞ്ചേരി, പി.കെ. അരവിന്ദൻ., പി.രത്നല്ലി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *