പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി
ബാലുശ്ശേരി: രോഗികളെ ദ്രോഹിക്കുന്ന നയം മെഡിക്കൽ ഓഫീസർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഫാർമസിയിൽ ആളില്ലാതെ ദിവസങ്ങളായെങ്കിലും പകരം സംവിധാനമുണ്ടാക്കാൻ മെഡിക്കൽ ഓഫീസർ തയ്യാറാവുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

മാർച്ച് ഡി.വൈ.എഫ്ഐ. ബ്ലോക്ക് കമ്മിറ്റി ട്രഷറർ കെ.ആർ. ജിതേഷ് ഉദ്ഘാടനംചെയ്തു. മേഖലാകമ്മിറ്റി അംഗം അജിൽ അധ്യക്ഷനായി. പ്രേംജിത്ത് സംസാരിച്ചു. ആവശ്യത്തിന് ഡോക്ടർമാരും ഫാർമസിസ്റ്റുമില്ലാതിരുന്നതിനാൽ ഏതാനും ദിവസങ്ങളായി രോഗികൾ ഏറെ പ്രയാസം അനുഭവിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് രോഗികൾ ആശുപത്രി ജീവനക്കാരുമായി കലഹിക്കേണ്ട അവസ്ഥയുണ്ടായതായും കമ്മിറ്റി ആരോപിച്ചു.


