ദേശീയ വിരവിമുക്ത ദിനത്തിൽ വിര നിർമാർജ്ജന ഗുളികകൾ വിതരണം ചെയ്തു.

കൊയിലാണ്ടി. നന്തി ബസാർ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വിര നിർമാർജ്ജന ഗുളികകൾ വിതരണം ചെയ്തു. പരിപാടി വാർഡ് മെമ്പർ വി. വി. സുരേഷ് വിര നിർമാർജ്ജന ഗുളിക വിതരണം അലൻ കൃഷ്ണക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. മൂടാടി പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. കെ അജയ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. പി. ഷമേജ്, സ്കൂൾ ലീഡർ ഹൈഫ ഖദീജ, പി.കെ. അബ്ദുറഹ്മാൻ, പി. നൂറു ൽ ഫിദ എന്നിവർ സംസാരിച്ചു.
