ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ് ധർണ നടത്തി
പേരാമ്പ്ര: തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതിൽ യു.ഡി.എഫ്. ജനപ്രതിനിധികളുടെ വാർഡുകളെ അവഗണിച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ്. പഞ്ചായത്തു കമ്മിറ്റി ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. യു.ഡി.എഫ്. മെമ്പർമാരുടെ ഏഴ് വാർഡുകളിൽ പരമാവധി 15 ലക്ഷം വകയിരുത്തിയപ്പോൾ എൽ.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിൽ 20 ലക്ഷം മുതൽ 34 ലക്ഷം രൂപവരെ വകയിരുത്തിയെന്ന് ധർണക്കാർ ചൂണ്ടിക്കാട്ടി.

സി.പി.എമ്മുകാരെ കുത്തിനിറച്ച തൊഴിലുറപ്പുകാരുടെ പട്ടിക റദ്ദാക്കുക, അഗ്രോസെന്റർ അഴിമതിയിലെ കുറ്റക്കാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനംചെയ്തു. എൻ.എം. കുഞ്ഞബ്ദുള്ള, എം.കെ. സുരേന്ദ്രൻ, വി.ബി. രാജേഷ്, എ.കെ. ഉമ്മർ, ഇ. രാജൻ നായർ, പട്ടയാട്ട് അബ്ദുള്ള, ശങ്കരൻ പിലാക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.


