KOYILANDY DIARY.COM

The Perfect News Portal

കൊവിഡ് ബാധിച്ച് യുവതി മരിച്ചു

കൊയിലാണ്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉള്ള്യേരി നളന്ദ ആശുപത്രിക്ക് സമീപം വരയാലിൽ ഹൈദർ അലിയുടെ ഭാര്യ സ്വാലിഹ (39) ആണ് മരിച്ചത്. ജനുവരി 9 ന് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പോസ്റ്റീവായതിനെ തുടർന്ന് ഇവരെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു . ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു . മക്കൾ: ആദില ബാനു , അൽമിറലി. ഉപ്പ: പരേതനായ കുട്ടിഹസ്സൻ മുസ്ല്യാർ (കണ്ണങ്കോട്). ഉമ്മ: കുഞ്ഞായിഷ. സഹോദരി: ഷഹീദ

Share news

Leave a Reply

Your email address will not be published. Required fields are marked *