കൊയിലാണ്ടി യേശുദാസിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ ആദരിച്ചു

കൊയിലാണ്ടി: ഗായകന് കൊയിലാണ്ടി യേശുദാസിന്റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നിര്‍വ്വഹിച്ച കെ.എം.സി.ടി. ചെയര്മാന് ഡോ. കെ. മൊയ്തുവിനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് അധ്യക്ഷത വഹിച്ചു.
കെ.കെ മുഹമ്മദ്, ഇ.കെ അജിത്, യു. രാജീവന്, വായനാരി വിനോദ്, കെ.ടി.എം. കോയ, പി. ചന്ദ്രശേഖരന്, സി.അശ്വനീദേവ്, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.

