കൊയിലാണ്ടി നഗരസഭാ ഓഫീസ് അംഗണത്തിൽ പുതിയ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി നഗരസഭാ ഓഫീസ് അംഗണത്തിൽ പുതിയ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു. 14 ലക്ഷംരൂപ ചിലവഴിച്ചാണ് പുതിയ കാൻ്റീൻ നിർമ്മിച്ചിരിക്കുന്നത്. നഗരസഭാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും നല്ല അന്തരീക്ഷത്തിൽ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനാവശ്യമായ മികച്ച സൗകര്യങ്ങൾ കാൻ്റീനിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംഘമാണ് ഹോട്ടൽ നടത്തുന്നത്.
നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ കാൻ്രീനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ ഭാസ്കരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ. കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ വി. പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്, ഒ.

നഗരസഭാ എൻജിനിയർ മനോജ് കുമാർ റിപ്പോർട്ടും പൊതുമരാമത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യാ സെൽവരാജ് സ്വാഗതവും പറഞ്ഞു. സൂപ്രണ്ട് അനിൽ കുമാർ നന്ദി പറഞ്ഞു.

കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു

കെ. ദാസൻ MLAയുടെ ഇടപെടൽ: കൊയിലാണ്ടിക്ക് “കിക്കോഫ് ” ഫുട്ബോൾ പരിശീലന കേന്ദ്രം
