KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ തിരുവങ്ങൂരിൽ സംഘടിപ്പിച്ച  ലഹരി വിമുക്ത ബഹുജന റാലിയും, പ്രതിജ്ഞ സംഗമവും ശ്രദ്ധേയമായി. വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിൽപനയും ഉപയോഗവും ഒരു തലമുറയെ തന്നെ നിഷ്കാസനം ചെയ്തു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ പ്രേരകമായതെന്നു ചെയർമാൻ റഷീദ് വെങ്ങളവും, കൻവീനർ അരങ്ങിൽ ബാലകൃഷ്ണനും സൂചിപ്പിച്ചു.
നിരവധി കുടുംമ്പങ്ങളെ തകർക്കുന്ന ഈ നശീകരണത്തിൻ്റെ വിത്തു ഇല്ലാതാക്കുന്നതിനു ഒരു നാട് തന്നെ കൈകോർത്തുകൊണ്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ9 30 നു കുനിയിൽ കടവ് പാലത്തിനു സമീപത്തു നിന്ന് കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ റഹൂഫ് ഫ്ലാഗ് ഓഫ് ചെയ്തു.
അശോകൻ കോട്ട്, ബ്ലോക്ക് മെമ്പർ പി ടി നാരായണി, റഷീദ് വെങ്ങളം അരങ്ങിൽ ബാലകൃഷ്ണൻ, മുസ്തഫ പള്ളിവയൽ, ഷിജു ശങ്കർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.  തിരുവങ്ങുർ ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് എൻ.എസ്.എസ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, ലയം റെസിഡൻസ്, പ്രതീക്ഷ റെസിഡൻസ്, സുരക്ഷ റസിഡൻസ്,
വ്യാപാരി വ്യവസായി ഏകോപന സമിതി, അമ്പല കമ്മിറ്റി, പള്ളി കമ്മിറ്റി,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
തുടങ്ങിയവരുടെ നേതൃത്വത്തിൽ റാലി തിരുവങ്ങുരിൽ സമാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ചെയർമാൻ റഷീദ് വെങ്ങളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തു പ്രസിഡന്റ് അശോകൻ കോട്ട് ഉദ്ഘടനവും, സർക്കിൾ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും, എക്സൈസ് ഇൻസ്‌പെക്ടർ വി.കെ. ശങ്കർ പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും,
എക്സൈസ് ഓഫിസർ ഉണ്ണികൃഷ്ണൻ ക്‌ളാസ് എടുക്കുകയും ചെയ്തു. ബ്ലോക്കുമെമ്പർ പി ടി നാരായണി,
കോ ഓർഡിനേറ്റർ ഷിജു ശങ്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഏറ്റവും കൂടുതൽ ജന പങ്കാളിത്തം ഉറപ്പു വരുത്തിയവർക്കുള്ള സമ്മാനം 3 റസിഡൻസുകളും തുല്യമായി വന്നപ്പോൾ നറുക്കെടുപ്പിലൂടെസുരക്ഷാ റെസിഡൻസിനെ  തിരഞ്ഞെടുത്തു. ചടങ്ങിൽ കൻവീണർ അരങ്ങിൽ ബാലകൃഷ്ണൻ സ്വാഗതവും, ട്രഷറർ മുസ്തഫ പള്ളിവയൽ നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *