കൊയിലാണ്ടി എം.എൽ.എ ഓഫീസ് ടൗൺ ഹാളിൽ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ ഓഫീസ് നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ സജ്ജമാക്കിയ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരായ ഷെഫീക്ക് വടക്കയിൽ, സുധ കിഴക്കേപ്പാട്ട്, പി. ബാബുരാജ്, സതി കിഴക്കയിൽ, ഷീബ മലയിൽ, സി.കെ. ശ്രീകുമാർ, ജമീല സമദ്, എം.പി. ശിവാനന്ദൻ, അഡ്വ. കെ.സത്യൻ മുൻ എം.എൽ.എ മാരായ പി.വിശ്വൻ, കെ.ദാസൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ചന്തുമാസ്റ്റർ, എം.പി. ഷിബു, വി.വി. സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, ജെയ്കിഷ്, ഇ.കെ. അജിത്, കെ.ടി.എം.കോയ, സി. സത്യചന്ദ്രൻ, കബീർ സലാല, രാമചന്ദ്രൻ കുയ്യണ്ടി, റഷീദ്, സി. രമേശൻ ഹുസൈൻ തങ്ങൾ, രത്നവല്ലി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി കെ.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ മണ്ഡലത്തിലെ നിർധന കുടുംബത്തിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് മാലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമകൾ സംഭവന ചെയ്ത മൈബൈൽ ഫോണുകളും ടാബുകളും മന്ത്രിയും മറ്റ് ജനപ്രതിനിധികളും ചേർന്ന് രക്ഷിതാക്കൾക്ക് കൈമാറി. മലബാർ ഗ്രൂപ്പ് ജനറൽ മാനേജർ മൊയ്തീൻ കോയ അദ്ധ്യക്ഷതവഹിച്ചു.


