കേളപ്പജി നാടകം അരങ്ങിലേക്ക്

കൊയിലാണ്ടി: കേളപ്പജി നാടകം അരങ്ങിലേക്ക്. നാടകത്തിന്റെ ബ്രോഷർ, പ്രവേശന പാസ്സ് എന്നിവയുടെ ഉദ്ഘാടനം കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ പ്രശസ്ത സാഹിത്യകാരൻ യു .കെ .കുമാരൻ നിർവ്വഹിച്ചു. കൊല്ലം ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നാടകം അരങ്ങേറും. നാടകരചന രവീന്ദ്രൻ മുചുകുന്ന്, സംവിധാനം മനോജ് നാരായണൻ. നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, സുലൈമാൻ കക്കോടി, എൻ.വി..ബിജു, ബാലൻ അമ്പാടി, കെ.വി.അലി, രവീന്ദ്രൻ മുചുകുന്ന് എന്നിവർ സംസാരിച്ചു.
