KOYILANDY DIARY.COM

The Perfect News Portal

കേരള കർഷകസംഘം വൃക്ഷ തൈ നടീലും സംരക്ഷണ ക്യാമ്പയിനും നടത്തി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ 132 യൂനിറ്റുകളിലും ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുകയും, സംരക്ഷണ ക്യാമ്പയിൻ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഏരിയാതല ഉദ്ഘാടനം കർഷകസംഘം സംസ്ഥാന ജോ .സെക്രട്ടറി പി .വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു അദ്ധ്യക്ഷതവഹിച്ചു, ഒ.ടി. വിജയൻ, എൻ.കെ. അബ്ദുൾ നിസാർ, പി.എ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ വെങ്ങളം കെ.കെ.മുഹമ്മദ്, കാപ്പാട് സതി കിഴക്കയിൽ, ചേമഞ്ചേരി ഇ അനിൽ കുമാർ, ചെങ്ങോട്ടുകാവ് പി.വി. സോമശേഖരൻ, കീഴരിയൂർ എം.എം രവീന്ദ്രൻ, അരിക്കുളം എ.എം. സുഗതൻ, കാരയാട് കെ. അപ്പു, നടേരി വി.സി. രവീന്ദ്രൻ എന്നിവർ മേഖലാ തല ഉദ്ഘാടനം നിർവ്വഹിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *