ഇന്ധന വില വർധനവിനെതിരെ കേരള കോൺഗ്രസ്സ് (എം) പ്രതിഷേധ സമരം നടത്തി
കൊയിലാണ്ടി: ഇന്ധന വില വർധനവിനെതിരെ കേരള കോൺഗ്രസ്സ് (എം) കൊയിലാണ്ടി നിയോജക മണ്ഡലം പ്രതിഷേധ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് എം. റഷീദ് ഉത്ഘാടനം ചെയ്തു. മഹാമാരിക്കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും എണ്ണക്കമ്പനികളെ കയറൂരിവിടരുതെന്നും ആവശ്യപ്പെട്ടു. സെക്രട്ടറി മേപ്പടകത്ത് മുഹമ്മദലി അദ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട്നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് സി.വി. ഷഫീക് വലിയമങ്ങാട്, ശംസുദ്ധീൻ, സിറാജ്, സുരേഷ് എന്നിവർ സംസാരിച്ചു.

