KOYILANDY DIARY.COM

The Perfect News Portal

ആ​രോ​ഗ്യ​ പ്ര​വ​ര്‍ത്ത​ക​നെ​ന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ വീട്ടമ്മയെ ആക്രമിച്ച് നാലര പവന്‍ കവര്‍ന്നു

വ​ട​ക​ര: ആ​രോ​ഗ്യ​ പ്ര​വ​ര്‍ത്ത​ക​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍ണാ​ഭ​ര​ണം കവര്‍ന്നു. ചോ​മ്പാല ക​ല്ലാ​മ​ല ദേ​വീ​കൃ​പ​യി​ല്‍ സു​ല​ഭ (55)യെ​യാ​ണ് ആ​ക്ര​മി​ച്ച്‌ നാ​ല​ര പ​വ​ന്‍ ക​വ​ര്‍ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 12നാ​ണ് സം​ഭ​വം. വീ​ട്ടിലെത്തി​യ ആ​ള്‍ സു​ല​ഭ​യു​ടെ ഭ​ര്‍ത്താ​വ് ര​വീ​ന്ദ്ര​നോ​ട് ആ​രോ​ഗ്യ​ പ്ര​വ​ര്‍ത്ത​ക​നാ​ണെ​ന്നും ഉ​ട​ന്‍ വാ​ക്സി​നേ​ഷ​നെ​ടു​ക്കാ​നു​ള​ള ടോ​ക്ക​നു​വേ​ണ്ടി പ​ഞ്ചാ​യ​ത്തി​ലെ​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച്‌ ര​വീ​ന്ദ്ര​ന്‍ പു​റ​ത്തേ​ക്കു​പോ​യ സ​മ​യ​ത്താ​ണ് സു​ല​ഭ​യു​ടെ ക​ഴു​ത്തി​ലെ ആ​ഭ​ര​ണം ക​വ​രാ​ന്‍ ശ്ര​മി​ച്ച​ത്. മ​ല്‍​പി​ടി​ത്ത​ത്തി​നി​ട​യി​ല്‍ കൈ​യി​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ മു​ഖ​ത്തും ക​ഴു​ത്തി​ലും ഇ​ടി​ച്ചു. സു​ല​ഭ​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടിയെത്തി​യ​വ​ര്‍ ചോ​ര​യി​ല്‍ കു​ളി​ച്ചു​നി​ല്‍ക്കു​ന്ന സു​ല​ഭ​യെ​യാ​ണ് ക​ണ്ട​ത്.

മോ​ഷ്​​ടാ​വ് ഉ​ട​ന്‍ ആ​ഭ​ര​ണ​വു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ വൃ​ദ്ധ​യാ​യ മാ​താ​വ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇൗ​ സ​മ​യം, അ​പ​രി​ചി​ത​രാ​യ ര​ണ്ടു​പേ​ര്‍ ഇ​തു​വ​ഴി ന​ട​ന്നു​ പോ​കു​ന്ന​ത് ക​ണ്ട​താ​യി പ​റ​യുന്നു. നാ​ട്ടു​കാ​രും ചോ​മ്ബാ​ല പൊ​ലീ​സും ചേ​ര്‍ന്നാ​ണ് സു​ല​ഭ​യെ വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​യിലെ​ത്തി​ച്ച​ത്. പി​ന്നീ​ട്​ കോ​ഴി​ക്കോെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ചോ​മ്ബാ​ല സി.​ഐ. ശി​വ​ന്‍ ചോ​ട​ത്ത്, എ​സ്.​ഐ കെ.​വി. ഉ​മേ​ഷ്, ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​െ​ത്ത​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *