KOYILANDY DIARY.COM

The Perfect News Portal

അശാസ്ത്രീയമായ രീതിയിൽ ഇൻ്റർലോക്കിംഗ് ചെയ്യുന്ന പ്രവർത്തി തടഞ്ഞു

കൊയിലാണ്ടി: നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ ഇൻ്റർലോക്കിംഗ് ചെയ്യുന്ന പ്രവർത്തി കൊയിലാണ്ടി നഗരസഭ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞു. താലൂക്ക് ആശുപത്രിയ്ക്ക് മുൻവശം മുതൽ സ്റ്റേറ്റ് ബാങ്ക് വരെയുള്ള ഭാഗങ്ങളിൽ റോഡിനേക്കാൾ ഉയരത്തിൽ ഇൻ്റർലോക്കുകൾ പതിക്കുന്ന പ്രവർത്തിയാണ് തടഞ്ഞത്. മീത്തലകണ്ടി പള്ളിക്കു സമീപം റോഡിൽ വെള്ളം കെട്ടിക്കിടന്ന് ദിനം പ്രതി അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഈ പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ഇതേ അവസ്ഥയാണ് വരാൻ പോകുന്നത്.

ദേശീയ പാതയ്ക്ക് ഇരുവശത്തും നിലവിൽ ഡ്രെയിനേജ് സംവിധാനം ഇല്ല. ദേശീയ പാതയ്ക്ക് സമീപം ശാസ്ത്രീയമായ രീതിയിൽ ഡ്രയിനേജ് നിർമിച്ച് അതിനു മുകളിൽ ഇന്റർലോക്ക് പതിച്ച് പ്രവർത്തി പൂർത്തീകരിക്കണമെന്ന് നഗരസഭ കോൺഗ്രസ് കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വത്സരാജ് കേളോത്ത്, മനോജ് പയറ്റുവളപ്പിൽ, ജമാൽ പുനത്തിൽ, രജീഷ് വെങ്ങളത്തുകണ്ടി, ഷീബ അരീക്കൽ, ഷൈലജ. ടി.പി, ദൃശ്യ, ജിഷ പുതിയേടത്ത്, സുമതി കെ.എം,  എന്നിവർ ആവശ്യപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *