അഭിമന്യുവിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്

ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊന്ന അഭിമന്യുവിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്. നവാഗത സംവിധായകന് വിനീഷ് ആരാധ്യയാണ് സിനിമയിലൂടെ ജീവിതവും മരണവും ആവിഷ്കരിക്കാന്‍ ഒരുങ്ങുന്നത്.
മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു ഈ മാസം രണ്ടിന് പുലര്‍ച്ചെയാണ് ക്യാംപസിനുള്ളിവല് കൊല്ലപ്പെട്ടത്.

കോളെജിലേക്ക് അതിക്രമിച്ചു കയറിയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊല നടത്തിയത്. ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണ ജോലികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.

ഒരു പുതുമുഖതാരമായിരിക്കും ചിത്രത്തില്‍ അഭിമന്യുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. മൂന്നാര്‍, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളായിരിക്കും പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍.

