KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന റോളേർ സ്ക്കറ്റിങ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടി

കേരള സംസ്ഥാന റോളേർ സ്ക്കറ്റിങ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കി സംസ്ഥാന ടീമിന് വേണ്ടി നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. കോഴിക്കോട് ജില്ലയിൽ നിന്നും ജില്ലാ ടീം ക്യാപ്റ്റൻ ഇഷാൻ ബി (5th Std – വിദ്യാഭവൻ സ്കൂൾ -ചേവായൂർ, കോഴിക്കോട്), ജീവൻ എസ് ശങ്കറും (4th std- ചെറുകുളത്തൂർ LP school, കോഴിക്കോട്).  എന്നിവരാണ് യോഗ്യത നേടിയത്. ഇഷാൻ രണ്ടാം തവണയാണ് നാഷണൽ മത്സരങ്ങളിലേക്ക് യോഗ്യത നേടുന്നത്.

കോച്ച് അഭി ഇസ്മയിലിന്റെ കീഴിൽ  ക്ലാസിക് റോളർ ക്ലബ്ബിലാണ് കുട്ടികൾ പരിശീലനം നടത്തുന്നത്. ഡിസംബർ 11 മുതൽ 22 വരെ ബാംഗ്ളൂരിൽ വെച്ചു നടക്കുന്ന നാഷണൽ മത്സരങ്ങളിൽ കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നടക്കമുള്ള പത്ത് പേരടങ്ങുന്ന ടീമാണ് നാഷണൽ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുന്നത്.

Share news