KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവും ഹാഷിഷ് ഓയിലുമായി വില്യാപ്പള്ളി സ്വദേശി പിടിയിൽ

കഞ്ചാവും ഹാഷിഷ് ഓയിലുമായി വില്യാപ്പള്ളി സ്വദേശി പിടിയിൽ. വടകര: നഗരത്തിൽ പലയിടങ്ങളിലായി വിൽപ്പന നടത്താൻ ബാഗ്ലൂരിൽ നിന്ന് കൊണ്ടു വന്ന ലഹരി വസ്തുക്കളുമായി ഫിറോസ് (45) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

രണ്ട് കിലോ കഞ്ചാവ് ഫിറോസ് സഞ്ചരിച്ച കാറിൽ നിന്നും 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷും വളയനാട് പോത്തഞ്ചേരിത്താഴത്തെ ഫിറോസ് താമസിക്കുന്ന വാടക വീട്ടിൽ നിന്നുമാണ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവൻ്റീവ് ഓഫീസർമാരായ എം. ഹാരിസ്, ടി. കെ. സഹദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഗംഗാധരൻ, സി. പി. ഷാജു, മുഹമ്മദ് അബ്ദുൾ റഹൂഫ്, എ. എം. അഖിൽ, പി. കെ. സതീഷ്, എക്സൈസ് ഡ്രൈവർ എം. എം. ബിനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഫിറോസിനെ പിടികൂടിയത്.
Share news