KOYILANDY DIARY.COM

The Perfect News Portal

വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കക്കോടി കിഴക്കുംമുറി പാറക്കല്‍ രാജന്‍ നമ്പ്യാരുടെ മകന്‍ പി. രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. രാജേഷ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം രാജേഷിൻ്റെ മുത്തശ്ശി മരിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഭാര്യ: രേഖ. മകള്‍: വൈഷ്ണവി. അമ്മ: സരോജിനി. മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ട്രെയിനാണ് ഇടിച്ചത്. ട്രെയിനിൻ്റെ മുന്‍ഭാഗത്ത് തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു.

Share news