KOYILANDY DIARY.COM

The Perfect News Portal

നഗരസഭയിലെ ഒഴിവുകള്‍; കത്തയച്ചിട്ടില്ലെന്ന് മേയർ, കത്ത് കിട്ടിയിട്ടുമില്ലെന്ന് ജില്ലാ സെക്രട്ടറി

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മേയറും സിപിഐഎം ജില്ലാ സെക്രട്ടറിയും ​രം​ഗത്ത്. ആർക്കും കത്തയച്ചിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനും പ്രതികരിച്ചു.

കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് മേയർ പറയുന്നു. കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

തന്റെ കയ്യിൽ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിയതിനുശേഷം പ്രതികരിക്കാം. ഇങ്ങനെ ഒരു കത്ത് പാർട്ടി ഇതുവരെ കണ്ടിട്ടില്ല. സംഭവത്തെ പാർട്ടി ഗൗരവമായാണ് കാണുന്നത്.

Advertisements
Share news