KOYILANDY DIARY.COM

The Perfect News Portal

ചാലിൽ പറമ്പിൽ അടിക്കാടിനു തീപിടിച്ചു

അടിക്കാടിനു തീപിടിച്ചു. പൊയിൽക്കാവ് ബീച്ചിലെ ചാലിൽ പറമ്പിലാണ് അടിക്കാടിനു തീപിടിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടിയാണ് സംഭവം. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തി.

സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി കെ ബാബു, ബിനീഷ്, ഇർഷാദ്, നിധി പ്രസാദ് ഇ എം, റഷീദ്,സജിത്ത്, ഹോംഗാർഡ്, ഓംപ്രകാശ് എന്നിവർ തീ അണക്കുന്നതിൽ നേതൃത്വം നൽകി. ഇതിനിടയിൽ ഫയർഫോഴ്സ് വാഹനം മണൽ പ്രദേശമായതിനാൽ ആഴത്തിലേക്ക് താഴുകയുംചെയ്തു.  ക്രെയിൻ വന്നു പൊക്കിയാണ് വാഹനം കരകയറിയത്.

Share news