കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവം, കടുവയെ ആദ്യം കണ്ട കർഷകൻ തൂങ്ങി മരിച്ചു
വയനാട്: നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവത്തിൽ കടുവയെ ആദ്യം കണ്ട കർഷകൻ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ ഹരികുമാറാണ് മരിച്ചത്.
കടുവ കെണിയിൽ കുടുങ്ങിയതും ആയി ബന്ധപ്പെട്ട് ഹരികുമാറിനെയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്യുകയും, മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഹരി. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും.

