KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിലെ തീവെപ്പ്‌: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌‌പി പി വിക്രമനാണ്‌ സംഘത്തലവൻ. ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിന്റെ മേൽനോട്ടത്തിലാകും അന്വേഷണമെന്ന്‌ പൊലീസ്‌ മേധാവി അനിൽകാന്ത്‌ അറിയിച്ചു.

ഭീകരവിരുദ്ധ സേന ഡിവൈഎസ്‌പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസി. കമ്മീഷണർ പി ബിജുരാജ്, താനൂർ ഡിവൈഎസ്‌പി വി വി ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ സിഐമാർ, എസ്‌‌ഐമാർ, മറ്റ്‌ പൊലീസുദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ട്‌. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.

Share news