KOYILANDY DIARY.COM

The Perfect News Portal

ഗതാ​ഗത തടസം: നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ​അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാ​ഗത തടസമുണ്ടാക്കിയതിന്  നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.  ഐപിസി 143, 147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ്  നാമജപഘോഷയാത്രക്കും ക്ഷേത്രങ്ങളിൽ പൂജയ്ക്കും ആഹ്വാനം ചെയ്തിരുന്നത്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്.

Advertisements

 

Share news