KOYILANDY DIARY.COM

The Perfect News Portal

രാത്രികാലങ്ങളിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ

കൊയിലാണ്ടി: രാത്രികാലങ്ങളിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ. അടിക്കടി ഉണ്ടാകുന്ന രാത്രികാലങ്ങളിലെ മോഷണവും പട്ടാപ്പകൽ കടകളിൽ കയറി അക്രമിക്കുന്ന സാമൂഹ്യദ്രോഹികളായ മോഷ്ട്ടാക്കളെയും പോലീസ് നിരീക്ഷിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗൺഹാളിലെ റെഡിമെയ്ഡ് ഷോപ്പിൽ മോഷണം നടത്തിയ മോഷ്ടാവിനെ ഉടൻ പിടികൂടണമെന്നും വ്യാപാരികൾ പറഞ്ഞു.

ഇന്ന് വ്യപാര ഭവനിൽ നടന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യോഗത്തിൽ കബീർ സലാല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂനിറ്റ് പ്രസിഡണ്ട് കെ. പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. എം. രാജീവൻ, ശശി പി. വി, ഗീരിഷ് ലാലു, ജിഷ, ഉഷ മനോജ്, റോസ്ബെന്നറ്റ്, മോളി എന്നിവർ സംസാരിച്ചു. റിയാസ് അബൂബക്കർ സ്വാഗതവും ഷറഫുദ്ദീൻ ലക്കി നന്ദിയും പറഞ്ഞു. 

Share news