KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്നത്തെ പരിപാടികൾ

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 29 ചെറിയ വിളക്ക് ദിവസമായ ഇന്ന് നടക്കുന്ന പരിപാടികൾ. കാലത്ത് ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ കാഴ്ചശീവേലി മേളപ്രമാണം. ശേഷം വണ്ണാൻ്റെ അവകാശ വരവായ ‘കോമത്ത് പോക്ക്’.

  • രാവിലെ 9.30: ഓട്ടൻതുള്ളൽ (കഥ: മാർക്കണ്ഡേ പുരാണം)
  • വൈകുന്നേരം 4 മണി: പാണ്ഡിമേള സമേതമുള്ള കാഴ്ചശീവേലി. പാണ്ഡിമേളം കലാമണ്ഡലം ശിവദാസൻ മാരാർ നയിക്കുന്നു.
  • രാത്രി 8 മണി: ഗോപീകൃഷ്ണ മാരാർ, കലാമണ്ഡലം അരുണ്‍കൃഷ്ണ മാരാർ എന്നിവർ നയിക്കുന്ന തായമ്പക. 
  • രാത്രി 7 മണി: കലാദർശൻ കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ ഗാനമേള. പ്രശസ്ത പിന്നണി ഗായകൻ ദീപക്.ജെ.ആർ, തെന്നിന്ത്യൻ സിനിമാ പിന്നണി ഗായിക കീർത്തനാ ശബരീഷ്, ആതിര കൃഷ്ണൻ, സർഷാദ് പ്രവീണ്‍ തുടങ്ങിയവർ അണിനിരക്കുന്നു.
Share news