KOYILANDY DIARY.COM

The Perfect News Portal

അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര ദിനാഘോഷം

അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര ദിനാഘോഷം. കൊയിലാണ്ടി: അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു ധനു മാസത്തിലെ തിരുവാതിര നാളിൽ നടത്തിയ തിരുവാതിരക്കളിയും കുട്ടികളുടെ ഗണപതി സ്തുതിയും ഭക്തർക്ക് കണ്ണിനും മനസ്സിനും കുളിർമയേകി.

പരമശിവൻ്റെ പിറന്നാൾ ദിനമാണ് ധനുമാസത്തിലെ തിരുവാതിര. സ്ത്രീകളുടെ ഉത്സവ ദിനമായ ധനുമാസക്കുളിരിലെ തിരുവാതിര ദിനത്തിൽ ക്ഷേത്ര മുറ്റത്തു തിരുവാതിര കളിയ്ക്കാനായത് അതീവ ശ്രേഷ്ഠമാണെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Share news