KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാവ് കെ. ഇബ്രാഹിം മാസ്റ്റർ (77) അന്തരിച്ചു

കൊയിലാണ്ടിയിലെ മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാവ് കെ. ഇബ്രാഹിം മാസ്റ്റർ (77) അന്തരിച്ചു. പൗര പ്രമുഖകനും മുന്‍ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറും, കൊല്ലം ഗവ. മാപ്പിള സ്‌കൂള്‍ റിട്ട അറബിക് അധ്യാപകനുമായിരുന്നു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്, മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ പ്രവര്‍ത്തക സമിതി, മണ്ഡലം ജനറല്‍ സെക്രട്ടറി, മുനിസിപ്പല്‍ പ്രസിഡണ്ട്, കൊയിലാണ്ടി ഹാര്‍ബന്‍ സൊസൈറ്റി പ്രസിഡണ്ട്, ഐ സി എസ് സെക്രട്ടറി, മദ്രസത്തുല്‍ ബദ്രിയ്യ  പ്രസിഡണ്ട്  എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

വര്‍ഷങ്ങോളോളം ചന്ദ്രികയുടെ കൊയിലാണ്ടി പ്രദേശിക ലേഖകനായിരുന്നു. നിലവില്‍ കൊയിലാണ്ടി ജുമാഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ: മറിയക്കുട്ടി. മക്കള്‍ ആരിഫ, ആബ്ദുല്‍ റഷീദ്, ലൈല, റംല. മരുമക്കള്‍: ഫാറൂഖ്, അബൂബക്കര്‍, സാജിദ്.

Share news