KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളജിൻ്റെ പുതിയ ബ്ലോക്ക് ഉടൻ തുറന്ന് കൊടുക്കണം

കോഴിക്കോട്: പ്രധാനമന്ത്രി സ്വാസ്ഥ്യ യോജന പ്രകാരം കേന്ദ്ര സംസ്ഥാന ഫണ്ടിൽ നിന്ന് 195 കോടി രൂപ ചിലവില്‍ പണിത അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കല്‍ കോളജിൻ്റെ പുതിയ ബ്ലോക്ക് കേന്ദ്ര ആരോഗ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി. കെ. സജീവന്‍ ആവശ്യപ്പെട്ടു. കൊറോണ സമയത്ത് പണിപൂര്‍ത്തിയാവാഞ്ഞിട്ടും സംസ്ഥാന സർക്കാർ ഈ ബില്‍ഡിംഗ് കോവിഡ് കെയർ സെൻ്ററായി ഉപയോഗിച്ചിരുന്നു.

സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 195 കോടി ചെലവഴിച്ചാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള 6 നിലകളിയായി കെട്ടിടസമുച്ചയം നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ 80 ശതമാനവും സംസ്ഥാനത്തിന്റെ 20 ശതമാനവും ചെലവഴിച്ച് പണിത കോംപ്ലക്സിൽ 15 മീറ്റർ വീതിയിൽ രണ്ട് പ്രധാന കവാടങ്ങൾ, 10 ഐ.സി.യു 19 ഓപ്പറേഷൻ തിയേറ്റർ അടക്കം 430 ബെഡ്ഡുകളാണുള്ളത്.

Share news