കാണാതായ ആൾ ഹാർബറിനുള്ളിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാണാതായ ആളെ ഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിൽ അഭയൻ (52)ൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്. ആഗസ്റ്റ് 5ന് വൈകീട്ടോടെയാണ് ഇയാളെ കാണാതായത്. എസ്. ഐ. വി. അനീഷ് സ്ഥലത്തെത്തി ബന്ധുക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞു.
പരേതനായ മാധവൻ്റെയും, വിലാസിനിയുടെയും മകനാണ്. ഭാര്യ: ലത, മക്കൾ: അഭിഷേക്, അനഘ, സഹോദരങ്ങൾ: ഗോകുലൻ, യമുന, അമ്പിളി, ബിന്ദു, ബബിത, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

