KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷറീഫ് (49) ആണ് പിടിയിലായത്. കോഴിക്കോട് ആർ.പി.എഫ്. സംഘം പെരിന്തൽമണ്ണയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

ഈ മാസം 11-നായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലായ് ഭാഗത്തു വെച്ച് ചെന്നൈ മെയിലിനു നേരെ മദ്യലഹരിയിൽ ഇയാൾ കല്ലെറിയുകയായിരുന്നെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ആർ.പി.എഫ്. ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. അപർണ അനിൽകുമാർ, എ.എസ്.ഐ.മാരായ എം. ശ്രീനാരായണൻ, ഇ.എസ്. അശോകൻ, ഹെഡ് കോൺസ്റ്റബിൾമാരായ സിറാജ്, സജിത്ത്, ദേവദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements
Share news