KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ആശുപത്രിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ ആഭരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ ഇരുട്ടി സ്വദേശി കരിമിനിക്കൽ വീട്ടിൽ രാജേഷ് കുമാർ (31) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രസവത്തിന് അഡ്മിറ്റ്‌ ചെയ്ത യുവതിയുടെ മുറിയിൽ കയറി 4 പവൻ്റെ സ്വർണാഭരണവും 5000 രൂപയും ഉൾപ്പെടെ 1,60,000 രൂപയുടെ വസ്തുക്കൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് നടക്കാവ് ഇൻസ്പെക്ടർ പി. കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയ ശേഷം പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ ആർഭാട ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് ഈ പണം ഉപയോഗിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.

Share news