KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പള്ളിപ്പറമ്പിലെ ഖബറിടത്ത് ഹോട്ടൽ നിർമ്മാണം നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടിയിൽ പള്ളിപ്പറമ്പിലെ ഖബറിടത്ത് ഹോട്ടൽ നിർമ്മാണം നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് സംഘർഷം. കൊയിലാണ്ടി സിദ്ധീഖ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി ഹോട്ടൽ നിർമ്മിക്കുന്നതിനുളള പ്രവർത്തനം ആരംഭിച്ചത്. ഇന്ന് കാലത്ത് പ്രവൃത്തി ആരംഭിച്ച് കുറച്ച് കഴിയുമ്പോഴേക്കും പ്രദശത്തെ സ്ത്രീകൾ ഉൾപ്പെടെ നിർമ്മാണ പ്രവൃത്തി തടയുന്നതിനായി രംഗത്ത് വരികയായിരുന്നു. ഫോർ ഒ ക്ലോക്ക് എന്ന ഹോട്ടൽ ഉടമകളാണ് ഇവിടെ പുതിയ ഹോട്ടൽ നിർമ്മാണത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

പൂർവ്വികരായ നിരവധി ആളുകളുടെ ഖബറിടമാണ് ഈ സ്ഥലം. ഇവിടെ ഹോട്ടൽ വ്യവസായം കൊണ്ടുവന്ന് ഖബറിടത്തെ മലീമസമാക്കാൻ അനുവദിക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇപ്പോഴും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സിദ്ധീഖ് പള്ളിയുടെ കെട്ടിത്തിന് ചേർന്നാണ് പുതിയ ഹോട്ടൽ കെട്ടിടത്തിന് വേണ്ടിയുള്ള പണി ആരംഭിച്ചത്.

കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പും ഹോട്ടൽ നിർമ്മാണത്തിനായി എത്തിയെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. നിർമ്മാണം തടസ്സപ്പെടുത്തിയതിന് പള്ളിക്കമ്മിറ്റി കൊടുത്ത പരാതിയിൽ നിരവധി പ്രദേശവാസികളുടെ പേരിൽ കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പോലീസ് സ്റ്റേഷനിലേക്് വിളിപ്പിച്ചിരിക്കുകയാണ്.

Advertisements

സിദ്ദീഖ് പള്ളിയുടെ ഭൂമി നിലവിൽ വക്കഫ് ബോർഡിൻ്റെ കീഴിലുള്ളതാണെന്നാണ് അറിയുന്നത്. ഹോട്ടലിന് വക്കഫ് ബോർഡിൽ നിന്ന് നേരിച്ച് അനുമതിലഭിക്കാത്തതിനെ തുടർന്ന് വൻ തുക കോഴവാങ്ങിയാണ് ചില പള്ളിക്കമ്മിറ്റിക്കാർ കെട്ടിട നിർമ്മാമ്മാണത്തിന് സമ്മതം കൊടുത്തതെന്നണ് പ്രദേശവാസികൾ പറയുന്നത്. അറിയുന്നത്.

Share news