KOYILANDY DIARY.COM

The Perfect News Portal

DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണത്തിന്റെ ഭാഗമായി DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട് ബോൾ മേള സംഘടിപ്പിച്ചു. മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ. ജി. ലിജീഷ്  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് നീരജ് അദ്ധ്യക്ഷത വഹിച്ചു.
ആവേശകരമായ ടൂർണമെന്റിൽ പി ഗോവിന്ദൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫി സിയാഗ തേക്കും കുറ്റി സ്വന്തമാക്കി. പിലാക്കാട്ട് മീത്തൽ ഗോപാലേട്ടൻ സ്മാരക റണ്ണേഴ്സ് ട്രോഫി ന്യൂ ബ്രദേഴ്‌സ് എലത്തൂർ കരസ്ഥമാക്കി. കൊയിലാണ്ടി നഗരസഭാ  വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. മേഖല സെക്രട്ടറി ജിൻഷിൻ സ്വാഗതവും, ലിനീഷ് നന്ദിയും പറഞ്ഞു.
Share news