KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ കലാജാഥ പര്യടനം ആരംഭിച്ചു

കൊയിലാണ്ടി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ കലാജാഥ പര്യടനം ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നത്തെ പര്യടനം വൻമുഖം ഹൈസ്കൂളിൽ നടന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ, ഹെഡ്മാസ്റ്റർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചിങ്ങപുരം ഹയർ സെക്കണ്ടറി സ്കൂൾ, വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ഇന്ന് ജാഥ പര്യടനം നടത്തി. എസ്.സി.പി.ഒ മണികണ്ഠൻ, ഒ. കെ. സുരേഷ്, മധു ലാൽ കൊയിലാണ്ടി, ഷൈജു പെരുവട്ടൂർ, ഷിയ എയ്ഞ്ചൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Share news