KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർപന്തൽ ഒരുക്കി

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർപന്തൽ ഒരുക്കി. വേനൽ ചൂടിനെ നേരിടാൻ കേരള എൻ.ജി.ഒ യൂണിയൻ്റെ  നേതൃത്വത്തിൽ സംസ്ഥാനത്താകെ ഓഫീസ് കേന്ദ്രങ്ങളിലും പൊതുജനങ്ങൾ എത്തിപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തി തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിൻ്റെ  ഭാഗമായി എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർപന്തൽ സ്ഥാപിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു.  ഏരിയ പ്രസിഡണ്ട്  കെ. രജീഷ്, ഏരിയ ട്രഷറർ ഇ. ഷാജു തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എക്സ് ക്രിസ്റ്റി ദാസ്, ജില്ലാ കമ്മിറ്റിയംഗം യു. ഷീന, ഏരിയ ജോയിൻ്റ് സെക്രട്ടറിമാരായ പി. കെ. അനിൽകുമാർ, കെ. ടി. വിജിത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Share news