KOYILANDY DIARY.COM

The Perfect News Portal

ടി. കെ നാരായണൻ അനുസ്മരണവും ഗാന്ധിസ്മൃതിയും സംഘടിപ്പിച്ചു

.

കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡി സർക്കിൾ മാനേജരുമായിരുന്ന ടി.കെ നാരായണൻ്റെ 29-ാം ചരമ വാർഷികവും ഗാന്ധി സമൃതി സംഗമവും സംഘടിപ്പിച്ചു, പു ക സ കൊയിലാണ്ടി യൂണിറ്റും, യുവജന ലൈബ്രറി പന്തലായനിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലൈബ്രറി ഹാളിൽ  നടത്തിയ പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മറ്റി അംഗം പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു, കെ. ഭാസ്കരൻ മാസ്റ്റർ ഗാസിസ്മൃതി പ്രഭാഷണവും നടത്തി. കെ. അനീഷ്, ദീപ ടീച്ചർ, കെ.മധു, എം. നാരായണൻ മാസ്റ്റർ, ഡോ: ലാൽ രഞ്ജിത്ത്, കെ.വി. അഞ്ജന എന്നിവർ സംസാരിച്ചു. 

Advertisements
Share news