KOYILANDY DIARY.COM

The Perfect News Portal

എംജിഎം ഉദ്യോഗസ്ഥ സംസ്ഥാനസംഗമം കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടത്തി

കൊയിലാണ്ടി: എംജിഎം ഉദ്യോഗസ്ഥ സംസ്ഥാനസംഗമം കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടത്തി. എംജിഎം സംസ്ഥാന പ്രസിഡണ്ട് സൽമ അൻവാരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു. മറിയക്കുട്ടി ടീച്ചർ വൈസ് പ്രസിഡണ്ട് എംജിഎം അധ്യക്ഷത വഹിച്ചു. സ്പർധയും അസഹിഷ്ണുതയും ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഉദ്യോഗസ്ഥവൃന്ദം പ്രതിജ്ഞാബദ്ധരാണെന്ന് സംഗമം വ്യക്തമാക്കി. സെലിബ്രിറ്റിയായ ഫാത്തിമ ഹവ്വയും മാതാവ് ഫെബിന ടീച്ചറും മുഖ്യാതിഥികളായി.
KNM മർക്കസുദഅ് വ അനൗപചാരിക വിദ്യാഭ്യാസം പദ്ധതികളെ പരിചയപ്പെടുത്തിക്കൊണ്ട് സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ ശംസുദ്ദീൻ പാലക്കോട് സംസാരിച്ചു. സി ഐ ഇ ആർ പ്രവർത്തനങ്ങളെപ്പറ്റി ഡോക്ടർ ഐ പി അബ്ദുസ്സലാം പ്രഭാഷണം നടത്തി. അഫീഫ പൂനൂർ അബ്ദുൽ കരീം സുല്ലമി എടവണ്ണ, അയ്യൂബ് എറണാകുളം ഷമീം പാറന്നൂർ എന്നിവർ സംസാരിച്ചു.
എം ജി എം ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ, വൈസ് പ്രസിഡണ്ട് ബുഷ്റ നജാതിയ, എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർ പ്രഭാഷണം നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ഖാസിം മാസ്റ്റർ, ഐ ജി എം സ്റ്റേറ്റ് സെക്രട്ടറി ഫാത്തിമത്തുൽ ഹിബ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. എംജിഎം സെക്രട്ടറിയേറ്റ് അംഗം നജീബ ടീച്ചർ സ്വാഗതവും ഫാത്തിമ ടീച്ചർ ചാലിക്കര നന്ദിയും പറഞ്ഞു.
Share news