KOYILANDY DIARY

The Perfect News Portal

ജനയുഗം – എ.കെ.എസ്.ടി.യു ആറാമത് സബ് ജില്ല സ്കൂൾ അറിവുത്സവം

കൊയിലാണ്ടി: അറിവുത്സവം. അറിവുകളാൽ സമ്പന്നമാണ് സ്കൂൾ വിദ്യാർഥികളെന്ന് തെളിയിച്ച് ജനയുഗം – എ.കെ.എസ്.ടി.യു ആറാമത് സബ് ജില്ല സ്കൂൾ അറിവുത്സവം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇഞ്ചോടിച്ച് 
വൈജ്ഞാനികപോരാട്ടം നടന്നപ്പോൾ സമയക്രമവും നീണ്ടു.

സമ്മേളനവും സമ്മാനദാനവും പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഇ. കെ. അജിത് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ മുഖ്യാതിഥിയായി.എ.കെ.എസ്. ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ. സുധാകരൻ, ജില്ല സെക്രട്ടറി കെ. പ്രദീപ് കണിയാരിക്കൽ, പി. കെ. വിശ്വനാഥൻ, കെ. എസ്. രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സി. കെ. ബാലകൃഷ്ണൻ സ്വാഗതവും ജനയുഗം ലേഖിക കെ. ടി. ദീപ നന്ദിയും പറഞ്ഞു.

 

  • എൽ. പി.വിഭാഗം: ഒന്നാം സ്ഥാനം ബി.എസ്. നിയതി (കാവുംവട്ടം യു. പി. എസ്): രണ്ടാം സ്ഥാനം ആഷിഷ് നവ് (ഊരള്ളൂർ എം. യു. പി. എസ്), മൂന്നാം സ്ഥാനം എസ്. ആർ. ആൻമിയ (പുളിയഞ്ചേരി യു. പി. എസ്)
  • യു. പി. വിഭാഗം: ഒന്നാം സ്ഥാനം – വി.ജി. പുണ്യ (ജി.എച്ച്.എസ് എസ്. പന്തലായനി), രണ്ടാം സ്ഥാനം: എ.എസ്. ആത് മിക (ജി. എം. യു. പി. എസ് വേളൂർ), മൂന്നാം സ്ഥാനം: ജാനിയ എസ്. പട്ടേരി (ജി.വി.എച്ച്.എസ്. എസ് കൊയിലാണ്ടി).
  • ഹൈസ്കൂൾ വിഭാഗം: ഒന്നാം സ്ഥാനം: വി. സച്ദേവ് (ജി.വി.എച്ച്.എസ് എസ് കൊയിലാണ്ടി), രണ്ടാം സ്ഥാനം: ബി.എസ്. നിയോണ (ജി വി.എച്ച്.എസ്. എസ് കൊയിലാണ്ടി ), വി.നിരഞ്ജന (തിരുവങ്ങൂർ എച്ച്.എസ്. എസ്),
  • ഹയർ സെക്കൻഡറി വിഭാഗം: ഒന്നാം സ്ഥാനം ശ്രാവണ സതീഷ് (ജി.വി.എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം: യു. ഷറിൻ (ജി.എച്ച്.എസ്.എസ് പന്തലായനി) മൂന്നാം സ്ഥാനം: എം.എ. ശിവാനി (ജി.എച്ച്.എസ്.എസ് പന്തലായനി)