KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന കബഡി താരങ്ങൾക്ക് സ്വീകരണം നൽകി

കബഡി താരങ്ങൾക്ക് സ്വീകരണം നൽകി.. കൊയിലാണ്ടി : സംസ്ഥാന കബഡി അസോസിയേഷൻ കോട്ടയത്ത് നടത്തിയ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 9 വിദ്യാത്ഥികളടക്കം കോഴിക്കോട് ജില്ല ടീമിലെ അംഗങ്ങളെയും, ട്രെയിനർമാരായ രോഷ്നി, യദു, ജിതിൻ, നിവിൻ എന്നിവരെയും കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ സ്വീകരിച്ചു.
സ്വീകരണത്തിൽ നഗരസഭ കൗൺസലർ പ്രജിഷ, പി.ടി.എ. പ്രസിഡണ്ട് സുരേഷ് ബാബു എ. കെ.
വൈസ് പ്രസിഡണ്ടുമാരായ സജിനി, പ്രമോദ് രാരോത്ത്, മദർ പി. ടി.എ. പ്രസിഡണ്ട് ജെസ്സി, പി.ടി.എ. അംഗങ്ങളായ പി.പി. രാധാകൃഷ്ണൻ, സന്ദീപ, എസ്.എസ്.ജി. കൺവീനർ അൻസാർ കൊല്ലം, പ്രിൻസിപ്പൽ എ.പി. പ്രബീത് എന്നിവർ നേതൃത്വം നൽകി.
Share news