KOYILANDY DIARY.COM

The Perfect News Portal

ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി: നരഹത്യാ കുറ്റം നിലിനിൽക്കും

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്‌കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ചു. രണ്ട് മാസത്തേക്ക് വിചാരണ നടപടികൾ നിർത്തിവെയ്ക്കാനും കോടതി ഉത്തരവായി.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. നരഹത്യ ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയിലെ ആവശ്യം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ് ട്രേറ്റ് കോടതി നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. പ്രതികളുടെ  വിടുതൽ ഹർജി തള്ളിയെങ്കിലും നരഹത്യാ കേസ് ഒഴിവാക്കുയായിരുന്നു.

Share news