അകാലത്തിൽ വിട പറഞ്ഞ സുദേവിൻ്റ ഓർമ്മയ്ക്കായി സ്പോർട്സ് ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: സുദേവിൻ്റെ ഓർമ്മയ്ക്കായി സ്പോർട്സ് ഉപകരണങ്ങൾ കൈമാറി. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മികച്ച കായിക വിദ്യാർത്ഥിയായിരുന്ന അകാലത്തിൽ വിട പറഞ്ഞ സുദേവിൻ്റ ഓർമ്മയ്ക്കായി മാതാപിതാക്കൾ സ്കൂളിനു സ്പോർട്സ് ഉപകരണങ്ങൾ കൈമാറി.

സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ രക്ഷിതാക്കളായ പി.കെ. ദിനേശൻ, സുചിത്ര, പി.കെ. രമേശൻ തുടങ്ങിയവർ പി.ടി.എ. പ്രസിഡണ്ട് വി. സുചീന്ദ്രന് കൈമാറി. എച്ച്.എം. അജിതകുമാരി, പ്രിൻസിപ്പാൾ എൻ.വി. പ്രദീപൻ, ബിജേഷ് ഉപ്പാലക്കൽ, ജയരാജ് പണിക്കർ, പി .പി. സുധീർ, നവീന ടീച്ചർ, എഫ്.എം. നസീർ, വിജയൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നവർ സംബന്ധിച്ചു.

