KOYILANDY DIARY.COM

The Perfect News Portal

വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ

വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വടകര: മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) ആണ് ചോമ്പാല പൊലീസിൻ്റെ പിടിയിലായത്‌.

സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് അശ്ലീല വാട്‌സ്‌ ആപ്പ് സന്ദേശമയച്ചത്. തുടർന്ന് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വടകര മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കി.

Share news