സേവ് മണിപ്പൂർ.. മണിപ്പൂരിനെ രക്ഷിക്കുക കൊയിലാണ്ടിയിൽ എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ

കൊയിലാണ്ടി: സേവ് മണിപ്പൂർ.. മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊയിലാണ്ടിയിൽ എൽ.ഡി.എഫ് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന കുട്ടായ്മ സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി.
അജയ് ആവള, എൻ കെ വത്സൻ, മുൻ എംഎൽഎ പി. വിശ്വൻ മാസ്റ്റർ, എസ്. സുനിൽ മോഹൻ, സി സത്യ ചന്ദ്രൻ, കെ ടി എം കോയ, എം പി ഷിബു, പി കെ കബീർ സലാല, കെ കെ കണ്ണൻ എന്നിവർ സംസാരിച്ചു. ഇ കെ അജിത്ത് സ്വാഗതവും ടി കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

