KOYILANDY DIARY.COM

The Perfect News Portal

‘സമന്വയം’ വാർഷികാഘോഷവും യാത്രയയപ്പും

‘സമന്വയം’ വാർഷികാഘോഷവും യാത്രയയപ്പും. കോരപ്പുഴ ഗവ. ഫിഷറീസ് യു. പി.സ്കൂളിൽ 104-ാം  വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികമാരായ ഷീല ടീച്ചർ, ഉഷാകുമാരി ടീച്ചർ പാചകത്തൊഴിലാളി ദമയന്തിയമ്മ എന്നിവർക്കുള്ള യാത്രയയപ്പും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. സാമൂഹിക ജീവിതത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തേയും സ്വാധീനിച്ചതായി എം.എൽ.എ അഭിപ്രായപ്പെട്ടു.
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോരപ്പുഴ പ്രദേശത്തിൻ്റെ ഉത്സവമായി മാറിയ നിറപ്പകിട്ടാർന്ന വാർഷികാഘോഷച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് മുഖ്യാതിഥിയായിരുന്നു. മുഖ്യ പ്രഭാഷകനായി നാടക പ്രവർത്തകനും എഴുത്തുകാരനുമായ ശിവദാസ് പൊയിൽക്കാവ് സംസാരിച്ചു.
ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അതുല്യാ ബൈജു, വാർഡ് മെമ്പർമാരായ സന്ധ്യാ ഷിബു, രാജലക്ഷ്മി എന്നിവരും ആബിദ്, ബാലകൃഷ്ണൻ മാസ്റ്റർ, വത്സൻ. പി, ബാബു, അരവിന്ദൻ, ദീപ, ലസിത തുടങ്ങിയവരും ആശംസകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ. എ സ്വാഗതവും പ്രധാനാധ്യാപിക എൻ. വി. മിനി നന്ദിയും പറഞ്ഞു.
Share news