KOYILANDY DIARY.COM

The Perfect News Portal

റവന്യു ജില്ലാ കായിക മേള ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: റവന്യൂ ജില്ലാ കായിക മേളയുടെ ലോഗോ MLA തോട്ടത്തിൽ രവിന്ദ്രൻ ഡിഡിഇ സി മനോജ് മണിയൂരിന് നൽകി പ്രകാശനം ചെയ്തു. കെ. പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ടി. അനൂപ് കുമാർ, കെ ഷാജി മോൻ, എ കെ മുഹമ്മദ് അഷ്റഫ്, Dr യുകെ നാസർ (സീനിയർ ഡയറ്റ് ലക്ച്ചറർ), മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി പി ശശിന്ദ്രൻ എന്നിവർ സംസാരിച്ചു.
പാലോറ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ പി. സതീഷ് കുമാർ വരച്ച ലോഗോയാണ് തെരഞ്ഞെടുത്തത്. കായിക മേള മീഡിയ പബ്ലിസിറ്റി കമ്മറ്റി കൺവീനർ ബിനോജ് ചേറ്റൂർ സ്വാഗതവും സുബ്ബുകൃഷ്ണൻ നന്ദിയും പറഞ്ഞു.
Share news