കൊയിലാണ്ടി നഗരസഭയിൽ ജനകീയ ശുചീകരണം നടത്തി

കൊയിലാണ്ടി നഗരസഭയിൽ ജനകീയ ശുചീകരണം നടത്തി. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികളുടെയും മറ്റ് വിവിധ സംഘടനകളുടെ സഹകരണത്തോടുകൂടിയാണ് ശുചീകരണം നടത്തിയത്. 4 സോണുകൾ ആയി തിരിഞ്ഞ് ബസ്റ്റാൻഡ് പരിസരം, ബോയ്സ് ഹൈസ്കൂൾ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, ഹൈവെ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.

ശുചീകരണത്തിന് എസ്എൻഡിപി കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ, മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ, ബോയ്സ് സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ, ഹരിത കർമ്മസേന പ്രവർത്തകർ, ശുചീകരണ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കാലത്ത് 8:00 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷതവഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ ഈ ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എപി സുരേഷ് നന്ദിയും പറഞ്ഞു. പരിപാടിയിൽ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

