KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രിയുടെ സന്ദർശനം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ്  ഓഫ് ചെയ്യാനെത്തുന്നതിനാല്‍ 25ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടുന്നു. 25ന് രാവിലെ 8 മുതല്‍ 11 വരെയാണ് തമ്പാനൂര്‍ ഡിപ്പോ അടച്ചിടുക. ഡിപ്പോയിൽ നിന്നു സർവീസും ഉണ്ടാകില്ല. ഡിപ്പോ കോംപ്ലക്‌സിലെ കടകൾക്കും പ്രവർത്തനാനുമതി ഇല്ല. പാർക്കിങിനും അനുമതിയുണ്ടാകില്ല.

ബസ് സ്റ്റാൻഡിലെ പാർക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചേർത്ത ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു. പ്രോട്ടോകോൾ ബ്ലൂ ബുക്ക് പ്രകാരമുള്ള രണ്ടാമത്തെ യോഗമാണ് ചേർന്നത്.

Advertisements
Share news