KOYILANDY DIARY

The Perfect News Portal

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്ക് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് മുഖ്യമന്ത്രി നാടിനി സമർപ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിർമ്മിച്ച കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.


കോന്നി മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 50 വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാഡമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്‌തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കിയത്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം വര്‍ഷ കോഴ്‌സിനും അനുമതി ലഭിച്ചു. 100 വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.